പ്രഭുദേവയുടെ കൊറിയോഗ്രാഫിയിൽ ‘ആയിഷ’യിലെ ​ഗാനമെത്തി

മഞ്ജു വാര്യരുടെ വരാനിരിക്കുന്ന ഇന്തോ-അറബിക് ചിത്രം ‘ആയിഷ’യിലെ വീഡിയോ ഗാനം പുറത്തിറങ്ങി. ഊർജ്ജസ്വലമായ നൃത്തച്ചുവടുകളുമായി മഞ്ജു വാര്യരെ വീഡിയോയിൽ കാണാം. റിലീസ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ഗാനം പ്രേക്ഷകർ ഏറ്റെടുത്തു. പ്രഭുദേവയാണ് കൊറിയോഗ്രാഫി ചെയ്തിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു മലയാള സിനിമയിൽ കൊറിയോഗ്രാഫറായി പ്രഭുദേവ തിരിച്ചെത്തുന്നത്. 

‘കണ്ണില് കണ്ണില്’ എന്ന് ഗാനം ആലപിച്ചിരിക്കുന്നത് അഹി അജയനാണ്. ബി.കെ. ഹരിനാരായണൻ എഴുതിയ വരികൾക്ക് എം.ജയചന്ദ്രൻ സംഗീതം പകർന്നിരിക്കുന്നു.  ഡോ.നൂറ അൽ മർസൂഖിയാണ് ഗാനത്തിന്‍റെ അറബിക് പതിപ്പ് എഴുതിയിരിക്കുന്നത്. 

ചിത്രം ഈ മാസം തീയേറ്ററുകളിലെത്തും. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രം ഏഴ് ഭാഷകളിലായാണ് ഒരുങ്ങുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. ആസിഫ് കക്കോടിയാണ് ചിത്രത്തിന്‍റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ഒരു മഞ്ജു വാര്യർ ചിത്രം ഇത്രയധികം ഭാഷകളിൽ റിലീസ് ചെയ്യുന്നത്. നടി രാധികയും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടും. 

Read Previous

ഗുരു​ഗ്രാമിൽ പള്ളി ആക്രമിച്ച്, നമസ്കരിക്കാനെത്തിയവരെ മർദ്ദിച്ചു; കേസെടുത്ത് പൊലീസ്

Read Next

ഫോബ്​സ്​ പട്ടിക: മുകേഷ് ​അംബാനിയെ പിന്തള്ളി ഗൗതം അദാനി​ ഒന്നാമത്