ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മുംബൈ: ക്യാബിനിൽ നിന്ന് കരിഞ്ഞ ഗന്ധം വമിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. ആകാശ എയറിന്റെ മുംബൈയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോകുകയായിരുന്ന എ.കെ.ജെ. 1103 വിമാനത്തിന്റെ ക്യാബിനില്‍ നിന്ന് ആണ് കരിഞ്ഞ മണം പരന്നത്. വേഗത കൂടിയതോടെ ഗന്ധവും കൂടിയതായി അധികൃതർ പറഞ്ഞു. മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്ത ശേഷം എല്ലാ യാത്രക്കാരെയും വിമാനത്തിൽ നിന്ന് ഒഴിപ്പിച്ചു.
ഒരു പക്ഷി വിമാനത്തിൽ ഇടിച്ചതാണ് കരിഞ്ഞ ഗന്ധം ഉയരാൻ കാരണമായതെന്ന് അധികൃതർ പറഞ്ഞു. വിമാനം ലാൻഡ് ചെയ്ത ഉടൻ നടത്തിയ പരിശോധനയിലാണ് എഞ്ചിന്‍റെ വശത്ത് പക്ഷിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഈ വർഷം ഓഗസ്റ്റ് 7 മുതലാണ് ആകാശ എയർ വിമാന സർവീസുകൾ ആരംഭിച്ചത്.