സിൽവർ ലൈൻ സാമൂഹികാഘാത പഠനം നിർത്തി; സർക്കാർ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട്

കൊച്ചി: സിൽവർ ലൈൻ സാമൂഹികാഘാത പഠനം നിർത്തിവച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. പദ്ധതിക്ക് കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയിട്ടുണ്ട്. അതിനാൽ ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോകുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

അതേസമയം, സിൽവർ ലൈൻ വിഷയത്തിൽ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ആവശ്യപ്പെട്ടു. കേന്ദ്രത്തിലെ വിവിധ വകുപ്പുകൾ വ്യത്യസ്ത നിലപാടുകൾ സ്വീകരിക്കുന്നുണ്ടെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. അതേ സമയം പ്രതിഷേധക്കാർക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസുകളുടെ അവസ്ഥയെന്താണെന്ന് കോടതി സർക്കാരിനോട് ചോദിച്ചു.

Read Previous

സാംസങ് പ്രിസം 2025 ഓടെ ഇന്ത്യയിലെ 70 എഞ്ചിനീയറിംഗ് കോളേജുകളിലേക്ക്

Read Next

ആമ്പർ ഗ്രീസിന്റെ സൂത്രധാരൻ ഒന്നാം പ്രതി