മോഹന്‍ലാലിന്‍റെ ‘ബറോസി’ൻ്റെ ചിത്രീകരണം പൂർത്തിയായി

മലയാളത്തിന്‍റെ പ്രിയതാരം മോഹൻലാൽ ‘ബറോസ്’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിക്കുകയാണ്. ചെന്നൈയിൽ ഒരു പാട്ടിന്‍റെ ചിത്രീകരണം കൂടി പൂർത്തിയാക്കിയ ശേഷം താരം പാക്ക്-അപ്പ് പറഞ്ഞു. മോഹൻലാൽ ടൈറ്റിൽ റോളിൽ എത്തുന്ന ചിത്രത്തിന് മാസങ്ങൾ നീണ്ട പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും വേണ്ടിവരും. ത്രിഡിയിൽ ഒരുങ്ങുന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ സന്തോഷ് ശിവനാണ്. അടുത്തിടെ ബറോസിന്‍റെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങിയിരുന്നു.

ജിജോ പുന്നോസ് തിരക്കഥ ചെയ്യുന്ന ഈ ചിത്രം കൂടുതലും സ്റ്റുഡിയോയിലാണ് ചിത്രീകരിച്ചത്. നവോദയയുമായി സഹകരിച്ച് ബിഗ് ബജറ്റ് ചിത്രം യാഥാർത്ഥ്യമാക്കുകയാണ്. ആശീർവാദ് സിനിമാസ് ആണ് പ്രധാന നിർമ്മാതാവ്. ചിത്രം മറ്റ് ഭാഷകളിലേക്കും ഡബ്ബ് ചെയ്ത് റിലീസ് ചെയ്യും. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ കൃതിയാണ് ‘ബറോസ് ഗാർഡിയൻ ഓഫ് ദി ഗാമാസ് ട്രഷർ’.

K editor

Read Previous

ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണം വേണ്ടെന്ന് കോടതി

Read Next

2022 കോമൺവെൽത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യൻ വനിതകൾക്ക് തോൽവി