അനിഖ നായികയാകുന്ന ഓഹ് മൈ ഡാർലിംഗ് ചിത്രീകരണം ആരംഭിച്ചു

ബാലതാരമായി അരങ്ങേറ്റം കുറിക്കുകയും ദക്ഷിണേന്ത്യൻ ചലച്ചിത്രരംഗത്ത് തന്‍റേതായ ഇടം നേടുകയും ചെയ്ത അനിഖ സുരേന്ദ്രൻ നായികയായെത്തുന്ന ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്‍റെ പൂജാ ചടങ്ങ് നടന്നു. ആഷ് ട്രീ വെഞ്ചുവേഴ്സിന്റെ ബാനറിൽ മനോജ് ശ്രീകണ്ഠയാണ് ചിത്രം നിർമ്മിക്കുന്നത്.

ആൽഫ്രഡ് ഡി സാമുവൽ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മെൽവിൻ ജി ബാബു, മുകേഷ്, ലെന, ജോണി ആന്റണി, മഞ്ജു പിള്ള, വിജയരാഘവൻ, ശ്രീകാന്ത് മുരളി, നന്ദു, ശ്യാമപ്രസാദ്, ഡെയ്ൻ ഡേവിസ്, ഫുക്രു, ഋതു, സോഹൻ സീനുലാൽ തുടങ്ങിയവരും അഭിനയിക്കുന്നു. ജിനീഷ് കെ ജോയി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ക്രിയേറ്റീവ് ഡയറക്ടർ വിജീഷ് പിള്ളയാണ്.

ചീഫ് അസ്സോസിയേറ്റ് – അജിത് വേലായുധൻ, മ്യൂസിക് – ഷാൻ റഹ്‌മാൻ, ക്യാമറ – അൻസാർ ഷാ, എഡിറ്റർ – ലിജോ പോൾ, പ്രൊഡക്ഷൻ കൺട്രോളർ – ഷിബു ജി സുശീലൻ, ആർട്ട് – എം ബാവ, കോസ്റ്റ്യൂം – സമീറ സനീഷ്, മേക്കപ്പ് – റോണി വെള്ളത്തൂവൽ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – വിനോദ് എസ്, വരികൾ – വിനായക് ശശികുമാർ, പി ആർ ഓ – ആതിര ദിൽജിത്, ഡിസൈൻ കൺസൾട്ടന്റ്സ് – പോപ്കോൺ, പോസ്റ്റർ ഡിസൈൻ – യെല്ലോ ടൂത്ത്സ്, സ്റ്റിൽസ് – ബിജിത് ധർമ്മടം, അക്കൗണ്ട്സ് മാനേജർ – ലൈജു ഏലന്തിക്കര.

Read Previous

‘സർവകലാശാലകളിൽ നടക്കുന്നത് സിപിഐഎം ബന്ധു നിയമനങ്ങൾ’

Read Next

പ്രിസർവേറ്റീവ് വേണ്ട; ചക്ക ഉണക്കി സൂക്ഷിക്കാൻ മാർഗവുമായി ചക്കക്കൂട്ടം