ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നിവിൻ പോളി നായകനാകുന്ന ‘പടവെട്ടിലെ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. നവാഗതനായ ലിജു കൃഷ്ണ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് പുറത്തിറങ്ങിയത്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധായകൻ.
ഗോവിന്ദ് വസന്ത റാപ്പും നാടോടി ശീലും ഉപയോഗിച്ച് വ്യത്യസ്തമായ ഒരു പരീക്ഷണത്തിലൂടെയാണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. അൻവർ അലി എഴുതിയ വരികൾ സി.ജെ.കുട്ടപ്പൻ, വേടൻ, മത്തായി സുനിൽ, ഗോവിന്ദ് വസന്ത എന്നിവർ ചേർന്നാണ് പാടിയിരിക്കുന്നത്. അമൽ ആന്‍റണിയും സംഘവുമാണ് കോറസ് ഒരുക്കിയിരിക്കുന്നത്, ഗിറ്റാർ കെബ ജെറമിയ, ബാസ് നവീൻ കുമാർ, രാജൻ കെ.എസ് ഗാനം മിക്സ് ചെയ്തിരിക്കുന്നു.
മലയാളം റാപ്പും നാടൻപാട്ടുകളും മുമ്പൊരിക്കലും കേട്ടിട്ടില്ലാത്ത പുതുമയോടെ ചേർത്താണ് ഗാനം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഷമ്മി തിലകന്‍റെ സംഭാഷണങ്ങളും ഗാനത്തിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സംഗീത ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ‘പടവെട്ട്’.