രണ്ടാം തോല്‍വി; കര്‍ണാടകയോട് തോറ്റ് കേരള സ്‍ട്രൈക്കേഴ്‍സ്

ജയ്പൂര്‍: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിൽ കർണാടക ബുൾഡോസേഴ്സിനോട് തോറ്റ് കേരള സ്ട്രൈക്കേഴ്സ്. എട്ട് വിക്കറ്റിനാണ് കർണാടക കേരളത്തെ തോൽപ്പിച്ചത്. സിസിഎല്ലിൽ കേരള സ്ട്രൈക്കേഴ്സിന്‍റെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

ആദ്യം ബാറ്റ് ചെയ്ത കേരള സ്ട്രൈക്കേഴ്സ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 101 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കർണാടക അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 124 റൺസെടുത്തു. കർണാടക 23 റണ്സിന്‍റെ ലീഡ് നേടി. ബാറ്റിങ്ങിനിറങ്ങിയ കേരളം നിശ്ചിത 10 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 105 റൺസെടുത്തു. 83 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കർണാടക രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

ജയറാമും രജീവും ചേർന്ന് തുടക്കത്തിൽ തന്നെ 65 റൺസിൻ്റെ കൂട്ടുകെട്ടുണ്ടാക്കി.  13 പന്തിൽ 31 റൺസെടുത്ത ജയറാമിനെ വിവേക് ഗോപൻ നാലാം പന്തിൽ പുറത്താക്കി. അതേ ഓവറിൽ 13 പന്തിൽ 34 റൺസ് എടുത്ത രജീവും മടങ്ങി. ഏഴാം ഓവറിൽ ചന്ദനും കൃഷ്ണയും ചേർന്ന് കർണാടക ബുൾഡോസേഴ്സിന്‍റെ വിജയം പൂർത്തിയാക്കി. 

K editor

Read Previous

വധഭീഷണി വരെ; ഉണ്ണി മുകുന്ദനെതിരായ കമൻ്റിൽ സന്തോഷ് കീഴാറ്റൂർ

Read Next

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് റായ്പൂരില്‍ സമാപനം