സംഘപരിവാർ ഭീഷണി ചെറുക്കാൻ ജനങ്ങളുമായി നിരന്തര ബന്ധം സ്ഥാപിക്കണം ; എം എ ബേബി

തിരുവനന്തപുരം: സംഘപരിവാർ ഭീഷണിയെ നേരിടാൻ ജനങ്ങളുമായി നിരന്തരം സമ്പർക്കം പുലർത്തുക എന്നതായിരിക്കണം ഇടതുപക്ഷ പുരോഗമന പ്രസ്ഥാനത്തിന്‍റെ ദൗത്യമെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. ജനങ്ങളോട് വ്യക്തിപരമായി സംവദിക്കുക മാത്രമല്ല, ആധുനിക മാർഗങ്ങൾ ഉപയോഗിച്ച് അവരുമായി സമ്പർക്കം പുലർത്തുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

ജനാധിപത്യം, മതനിരപേക്ഷത, സാമൂഹിക വികസനം, സമത്വം എന്നിവയ്ക്കായി ശക്തമായ ജനകീയ പ്രസ്ഥാനം വളർത്തിയെടുക്കുന്നതിന് ഊന്നൽ നൽകണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Read Previous

‘കേന്ദ്ര സർക്കാർ അവതരിപ്പിച്ച ഫിഷറീസ് ബിൽ കുത്തകകളെ സഹായിക്കാൻ’

Read Next

കേരളത്തിലെ സ്ത്രീകളിലും കുട്ടികളിലും പോഷകാഹാരക്കുറവും വിളർച്ചയും കുറവ്