റിയാദ് സീസൺ 2022ന് 21ന് തുടക്കമാകും

റിയാദ്: റിയാദ് സീസൺ 2022 ഈ മാസം 21 ന് ആരംഭിക്കുമെന്ന് ജനറൽ എന്‍റർടെയിൻമെന്‍റ് അതോറിറ്റി (ജിഇഎ) ഡയറക്ടർ ബോർഡ് ചെയർമാൻ തുർക്കി അൽ ഷെയ്ഖ് അറിയിച്ചു. കനേഡിയൻ വിനോദ ഭീമനായ സിർക്യു ഡു സോലെയിൽ ‘ഭാവനയ്ക്കപ്പുറം’ എന്ന പ്രമേയത്തിൽ അവതരിപ്പിക്കുന്ന അന്താരാഷ്ട്ര കച്ചേരിയും സർക്കസ് ഷോയുമാണ് മേളയുടെ ഉദ്ഘാടന ദിവസത്തെ പ്രധാന ആകർഷണങ്ങൾ. 65 ദിവസം കരിമരുന്ന് പ്രകടനം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

15 സോണുകളിലായാണ് പുതിയ സീസണിന്‍റെ പ്രവർത്തനങ്ങൾ നടക്കുക. ഇവ ഓരോന്നിനും സവിശേഷമായ വിനോദ സവിശേഷതകളുണ്ടെന്നും തുർക്കി അൽ ഷെയ്ഖ് പറഞ്ഞു. അമേരിക്ക, ഫ്രാൻസ്, ഗ്രീസ്, ഇന്ത്യ, ചൈന, സ്പെയിൻ, ജപ്പാൻ, മൊറോക്കോ തുടങ്ങി ലോകമെമ്പാടുമുള്ള രാജ്യങ്ങളുടെ സംസ്കാരങ്ങളും പാചകരീതികളും കാണാൻ കഴിയും.

റിയാദ് സീസൺ 2022ൽ ആദ്യമായി ‘ബൊളുവാർഡ് വേൾഡ്’ മേഖല തുറക്കും. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകവും ഇവിടെ സ്ഥാപിക്കും. സന്ദർശകർക്ക് മരുഭൂമിയുടെ ഹൃദയഭാഗത്ത് ആദ്യമായി അന്തർവാഹിനി സവാരി ആസ്വദിക്കാനുള്ള അവസരവുമുണ്ട്.

Read Previous

അജിത്ത് നായകനായെത്തുന്ന ‘തുനിവ്’ന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി

Read Next

ഹിമാചലിൽ ഭരണം നിലനിര്‍ത്താൻ ബിജെപി; ആത്മവിശ്വാസവുമായി കോൺഗ്രസ്