‘നൻപകൽ നേരത്ത് മയക്ക’ത്തിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു

ആരാധകരുടെ ആകാംക്ഷക്ക്‌ അവസാനമിട്ട് ലിജോ ജോസ് പെല്ലിശ്ശേരി- മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുക്കിയ ‘നൻപകൽ നേരത്ത് മയക്ക’ത്തിൻ്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രം ജനുവരി 19ന് തീയേറ്ററുകളിലെത്തും.

അടുത്തിടെ കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ വേൾഡ് പ്രീമിയറായി പ്രദർശിപ്പിച്ച ചിത്രത്തിനു വലിയ കയ്യടിയാണ് ലഭിച്ചത്. തിയേറ്റർ റിലീസിനായുള്ള കാത്തിരിപ്പ് ഉയർത്തിയ റിവ്യൂകളും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതിനു പിന്നാലെയാണ് ചിത്രത്തിന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.

വ്യത്യസ്ത തലങ്ങളിലുള്ള അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായ സമീപനത്തോടെയാണ് ലിജോ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒരു നാടക ട്രൂപ്പിന്‍റെ ഉടമയായ ജെയിംസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. തന്‍റെ കരിയറിൽ ഇതുവരെ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തനാണ് ജെയിംസ്. പ്രകടനത്തിലും ആ വൈവിധ്യം കൊണ്ടുവരാൻ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ട്. ദുൽഖർ സൽമാന്‍റെ വേഫെറർ ഫിലിംസാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Read Previous

കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു

Read Next

യാത്രക്കാരുടെ മോശം പെരുമാറ്റം; വിമാനകമ്പനികൾക്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി ഡിജിസിഎ