യുവനടിമാര്‍ക്ക് എതിരെയുണ്ടായ അതിക്രമത്തിൽ നിര്‍മ്മാതാക്കള്‍ പൊലീസില്‍ പരാതി നല്‍കി

കോഴിക്കോട്: കോഴിക്കോട്ടെ സ്വകാര്യ മാളിൽ സിനിമാ പ്രമോഷൻ പരിപാടിക്കിടെ നടിമാർക്കെതിരെ നടന്ന ലൈംഗികാതിക്രമത്തിൽ നിർമ്മാതാക്കൾ പൊലീസിൽ പരാതി നൽകി. ‘സാറ്റർഡേ നൈറ്റ്’ എന്ന സിനിമയുടെ നിർമ്മാതാക്കൾ സിറ്റി പൊലീസ് കമ്മീഷണർക്കും പന്തീരാങ്കാവ് പൊലീസിനും പരാതി നൽകി. ഇന്നലെ വൈകുന്നേരമാണ് മാളിലെത്തിയ നടിമാർ
ആക്രമിക്കപ്പെട്ടത്.

പുതിയ ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടി കഴിഞ്ഞ് പോകുന്നതിനിടെ തനിക്കും കൂടെയുണ്ടായിരുന്ന സഹനടിക്കും എതിരെ ആള്‍ക്കൂട്ടത്തില്‍ നിന്നും അക്രമണമുണ്ടായതായി നടി പോസ്റ്റില്‍ പറയുന്നു. പ്രൊമോഷന്റെ ഭാഗമായി പല ഇടങ്ങളും സന്ദര്‍ശിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് ഇത്രയും മോശം അനുഭവമുണ്ടായതെന്നും, ഒട്ടും സഹിക്കാനാവാതെ മരവിച്ചുപോയെന്നും പോസ്റ്റില്‍ പറയുന്നു.

Read Previous

ഒക്ടോബര്‍ മൂന്നിന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

Read Next

നിരോധിക്കപ്പെട്ട സംഘടനയുമായി ഐഎൻഎല്ലിന് ബന്ധം; മന്ത്രി അഹമ്മദ് ദേവര്‍കോവിലിനെ പുറത്താക്കണമെന്ന് ബിജെപി