ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം എല്ലാ വിശ്വാസികളും പതിമൂന്നാം തീയതി മുതൽ വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് യാക്കോബായ സഭയുടെ സർക്കുലർ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിൽ അഭിമാനിക്കണമെന്നും രാഷ്ട്രത്തിന്റെ ഉന്നമനത്തിനും ദേശീയപതാക ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് യാക്കോബായ സഭ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയോസ് അറിയിച്ചു.
യാക്കോബായ സഭ പുറത്തിറക്കിയ സർക്കുലർ,
‘നമ്മുടെ രാജ്യം എഴുപത്തിയഞ്ചാമത് സ്വാതന്ത്ര്യദിനം ഓഗസ്റ്റ് 15ന് വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണല്ലോ. ആദരണീയനായ നമ്മുടെ പ്രധാന മന്ത്രി നരേന്ദ്രമോദി നിർദ്ദേശിച്ചത് പ്രകാരം നമ്മുടെ എല്ലാ ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും വിശ്വാസികളുടെ ഭവനങ്ങളിലും 13 ആം തീയതി മുതൽ ദേശീയ പതാക ഉയർത്തേണ്ടതും, രാജ്യത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയിൽ അഭിമാനം കൊള്ളുകയും, നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നതിയ്ക്കും, ദേശീയ പതാക ഉയർത്തിക്കാട്ടുന്ന മൂല്യങ്ങൾ കാത്തു സൂക്ഷിക്കാനും പ്രതിജ്ഞാ ബദ്ധരായിരിക്കുകയും ചെയ്യേണ്ടതാണ്’.