പാചക വാതകത്തിൻ്റെ വില കുറഞ്ഞു; വാണിജ്യ സിലിണ്ടർ വിലയിൽ 188 രൂപയുടെ കുറവ്

ന്യുഡൽഹി: രാജ്യത്ത് പാചക വാതകത്തിൻറെ വില കുറച്ചു. വാണിജ്യാവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിന്റെ വിലയാണ് കുറഞ്ഞത്. ഒരു സിലിണ്ടറിന് 188 രൂപയാണ് കുറച്ചത്. വാണിജ്യാവശ്യങ്ങൾക്കായുള്ള പാചക വാതക സിലിണ്ടറിൻറെ പുതിയ വില 2035 രൂപയാണ്. എന്നിരുന്നാലും, ഗാർഹിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സിലിണ്ടറിൻറെ വിലയിൽ മാറ്റമില്ല.

Read Previous

ബിജെപി ദേശീയ സമിതി യോഗം; ഹൈദരാബാദിൽ തുടക്കം

Read Next

എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ന്