രാഷ്ട്രപതിയെ ചിലർ ജാതിപ്പേര് വിളിച്ച് അപമാനിച്ചു; നന്ദിപ്രമേയ ചർച്ചക്കിടെ പ്രധാനമന്ത്രി

ന്യൂഡൽഹി: രാഷ്ട്രപതിയെ ചിലർ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാർലമെന്‍റിൽ രാഷ്ട്രപതിയുടെ പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചെന്നും ഇതിലൂടെ വിദ്വേഷത്തിന്‍റെ രാഷ്ട്രീയമാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്സഭയിൽ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്കിടെയായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം.

റിപ്പബ്ലിക്കിന്‍റെ അധ്യക്ഷയെന്ന നിലയിൽ രാഷ്ട്രപതിയുടെ സാന്നിധ്യം ചരിത്രപരവും രാജ്യത്തെ പെൺമക്കൾക്കും സഹോദരിമാർക്കും പ്രചോദനവുമാണ്. ആദിവാസി സമൂഹത്തിന്‍റെ അഭിമാനം ഉയർത്തിപിടിക്കുകയാണ് രാഷ്‌ട്രപതി. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്കുശേഷം ആദിവാസി സമൂഹത്തിന്‍റെ അഭിമാനബോധവും ആത്മവിശ്വാസവും വർദ്ധിച്ചു. ഇതിനു രാജ്യവും ലോക്സഭയും രാഷ്ട്രപതിയോട് നന്ദിയുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരിയുടെ വാക്കുകൾ പരാമർശിച്ച പ്രധാനമന്ത്രി, ഒരു മുതിർന്ന നേതാവ് രാഷ്ട്രപതിയെ അപമാനിച്ചുവെന്നാണ് പറഞ്ഞത്. അത്തരം കാര്യങ്ങൾ പറഞ്ഞപ്പോൾ ഉള്ളിലെ വെറുപ്പ് പുറത്തുവന്നു. രാഷ്ട്രപതിയുടെ പ്രസംഗം പ്രതിപക്ഷ നേതാക്കൾ ഒഴിവാക്കിയതിനെയും പ്രധാനമന്ത്രി വിമർശിച്ചു. രാഹുൽ ഗാന്ധിയുടെ പേര് പരാമർശിക്കാതെ ചിലരുടെ പ്രസംഗങ്ങൾ താൻ ശ്രദ്ധിച്ചുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

K editor

Read Previous

രാഹുലിൻ്റെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കി

Read Next

ഉത്തർപ്രദേശ് കോടതിയില്‍ പുലി; ആക്രമണത്തിൽ നിരവധി പേർക്ക് പരിക്ക്