നദിയിൽ സ്വർണത്തിന്റെ സാന്നിധ്യം; തലപുകഞ്ഞ് ഗവേഷകർ

ജാർഖണ്ഡ്: ജാർഖണ്ഡിലെ സുബർണരേഖ നദി ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ വാക്കിന്‍റെ അർത്ഥം സ്വർണ്ണത്തിന്‍റെ രേഖ എന്നാണ്. ജാർഖണ്ഡിലെ വനമേഖലയിൽ നിന്ന് ആരംഭിച്ച് പശ്ചിമബംഗാൾ വഴി ഒഡീഷയിൽ എത്തി കടലിൽ ചേരുന്ന നദിയാണ് സുബർണരേഖ. ശുദ്ധമായ സ്വര്‍ണം വഹിച്ചു കൊണ്ടാണ് ജാർഖണ്ഡിലൂടെ ഈ നദി ഒഴുകുന്നത്.

ലോകത്തിലെ തന്നെ അത്യപൂര്‍വ മേഖലകളില്‍ മാത്രം കാണപ്പെടുന്ന ഒരു പ്രതിഭാസമാണിത്. ഈ നദിയുടെ പ്രധാന സഞ്ചാര പാതകളില്‍ ഒന്നാണ് ജാർഖണ്ഡിലെ രത്നഗര്‍ഭ മേഖല. ഈ നദിയുടെ കൈവഴിയാണ് കര്‍കരി. ഈ മേഖലയിലെ രണ്ട് നദികളുടെയും മണൽശേഖരത്തിൽ സ്വർണത്തിന്റെ അംശം വലിയ അളവിൽ ഉണ്ട്.

ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്ന് 15 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന റാണി ചുവാൻ എന്ന ഗ്രാമത്തിൽ നിന്നാണ് സുബര്‍ണരേഖ ഉത്ഭവിക്കുന്നത്. ഈ നദിയിലെ സ്വർണ്ണത്തിന്‍റെ സാന്നിധ്യത്തെക്കുറിച്ചുള്ള ചർച്ചകൾ വളരെക്കാലമായി നടക്കുന്നു. എന്നാൽ ഇതേക്കുറിച്ച് വ്യക്തമായ ഉത്തരം നൽകാൻ ഗവേഷകർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സുബർണരേഖയിലെ സ്വർണ്ണം വലിയ തോതിൽ ഖനനം ചെയ്യുകയോ സംസ്കരിക്കുകയോ ചെയ്തിട്ടില്ല.

Read Previous

കിഫ്ബിക്കെതിരായ ഇ.ഡി നടപടിക്കെതിരെ മുഖ്യമന്ത്രി

Read Next

കെപിസിസിയുടെ ഓണ്‍ലൈന്‍ റേഡിയോ ‘ജയ്‌ഹോ’; പ്രക്ഷേപണം സ്വാതന്ത്ര്യദിനം മുതൽ