കാറ്റിന് സാധ്യത; കേരള തീരത്ത് നാളെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ്

മത്സ്യത്തൊഴിലാളികൾ നാളെ കേരള തീരത്ത് നിന്നും മൽസ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിർദ്ദേശം നൽകി. കേരള – ലക്ഷദ്വീപ് തീരങ്ങളിൽ നാളെ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. സെപ്റ്റംബർ 11 വരെ കർണാടക തീരത്ത് മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്.

സെപ്തംബർ 12 വരെ തെക്ക് ബംഗാൾ ഉൾക്കടൽ, തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മാന്നാർ അതിനോട് ചേർന്നുള്ള കന്യാകുമാരി തീരം എന്നിവിടങ്ങളിലും സെപ്തംബർ 12ന് ആന്ധ്രാപ്രദേശ് തീരങ്ങളിലും സെപ്തംബർ 11 വരെ കേരള തീരം, ലക്ഷദ്വീപ് തീരം അതിനോട് ചേർന്നുള്ള തെക്ക്-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

സെപ്റ്റംബർ 11 വരെ ആന്ധ്രാപ്രദേശ് തീരം, കർണാടക തീരം, അതിനോട് ചേർന്നുള്ള മധ്യ, കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. സെപ്റ്റംബർ 11ന് ആന്ധ്രാപ്രദേശ് തീരങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ സാഹചര്യത്തിൽ മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മുന്നറിയിപ്പുള്ള തീയതികളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കളക്ടർ ജെറോമിക് ജോർജ് പറഞ്ഞു.

K editor

Read Previous

സ്‌കൂളുകളില്‍ ഹിജാബ് നിരോധിച്ച കേസ്; സിഖ് തലപ്പാവ് പോലെയല്ല ഹിജാബെന്ന് സുപ്രീംകോടതി

Read Next

മാനവ വികസന സൂചികയില്‍ ഇന്ത്യ താഴേക്ക്; 132-ാം സ്ഥാനത്ത്