പൈപ്പ് പൊട്ടി പെട്രോൾ ചോർന്നു; ഒഴുകിയെത്തിയ പെട്രോൾ ശേഖരിച്ച് നാട്ടുകാർ

കഖാരിയ: ബീഹാറിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ പെട്രോൾ കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയതിൽ ആഹ്ളാദിച്ച് നാട്ടുകാർ. വയലിലേക്ക് ഒഴുകിയെത്തിയ പെട്രോൾ ശേഖരിക്കാൻ കൈയിൽ പാത്രങ്ങളുമായി വിദൂരസ്ഥലങ്ങളിൽ നിന്നു പോലും ആളുകൾ എത്തി. പിന്നീട് പോലീസ് എത്തി ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിക്കുകയായിരുന്നു.

അസമിലേക്ക് ഇന്ധനം കൊണ്ടുപോവുകയായിരുന്ന പൈപ്പ് ലൈനിലാണ് ചോർച്ചയുണ്ടായത്. ബകിയ ഗ്രാമത്തിലെ ചോളപ്പാടത്തേക്കാണ് പെട്രോൾ ഒഴുകിയെത്തിയത്. പ്രദേശത്തേക്കുള്ള പ്രവേശനം പോലീസ് നിരോധിച്ചു. തീപ്പെട്ടി ഉരയ്ക്കുന്നത് ഉൾപ്പെടെ തീപിടിക്കാൻ സാധ്യതയുള്ള എല്ലാ പ്രവർത്തനങ്ങളും നിരോധിച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ അധികൃതർ പൈപ്പിലെ വിള്ളൽ പരിഹരിക്കാൻ ആവശ്യമായ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

K editor

Read Previous

ജുഡീഷ്യൽ ഉദ്യോഗസ്ഥരുടെ പെന്‍ഷന്‍ വർധന: ചീഫ് സെക്രട്ടറിമാരെ വിളിച്ച് വരുത്താനൊരുങ്ങി സുപ്രീം കോടതി

Read Next

ആർബിഐ ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്രയുടെ കാലാവധി ഒരു വർഷത്തേക്ക് കൂടി നീട്ടി കേന്ദ്രം