1,600 വര്‍ഷമായിട്ടും തുരുമ്പെടുക്കാതെ കുത്തബ് മിനാറിലെ തൂണ്‍; രഹസ്യം പുറത്ത്

കാൺപൂർ: 1600 വർഷം പഴക്കമുള്ളതും എന്നാൽ തുരുമ്പെടുക്കാത്തതുമായ കുത്തബ് മിനാറിലെ ഇരുമ്പ് തൂൺ ഇന്ത്യക്കാർക്ക് മാത്രമല്ല, വിദേശികൾക്കും ഒരു അത്ഭുതമാണ്. 7.12 മീറ്റർ ഉയരവും 41 സെന്‍റീമീറ്റർ വ്യാസവും ആറ് ടൺ ഭാരവുമുള്ള ഈ ഭീമൻ തൂണിൻ നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും തുരുമ്പെടുക്കാത്തത് എന്തുകൊണ്ടാണെന്ന നിഗൂഢത വെളിച്ചത്ത് വന്നിട്ടില്ല.

ഗുപ്തസാമ്രാജ്യത്തിൽപ്പെട്ട ചന്ദ്രഗുപ്തൻ രണ്ടാമന്‍റെ ഭരണകാലത്താണ് ഈ സ്തൂപം സ്ഥാപിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. തൂണിന്‍റെ രഹസ്യം കണ്ടെത്താൻ പലരും ശ്രമിച്ചിട്ടുണ്ട്, എന്നാൽ ഇപ്പോൾ വിശ്വസനീയമായ ഒരു വിശദീകരണം പുറത്തുവന്നിരിക്കുന്നു.

കാണ്‍പൂര്‍ ഐഐടിയിലെ മെറ്റലര്‍ജിസ്റ്റായ ആര്‍ സുബ്രഹ്മണ്യത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തൂണിന്റെ രഹസ്യത്തിന് വിശ്വസനീയമായ വിശദീകരണം നല്‍കിയിരിക്കുന്നത്. ‘മെസാവിറ്റ്’ എന്ന് വിളിക്കപ്പെടുന്ന ഒരു സംരക്ഷിത പാളി തൂണിനുണ്ടെന്നും ഇതാണ് തുരുമ്പില്‍ നിന്ന് തൂണിനെ സംരക്ഷിക്കുന്നതെന്നും ഇവര്‍ കണ്ടെത്തി. ഇരുമ്പില്‍ നിന്ന് ഫോസ്ഫറസ് നീക്കം ചെയ്യാത്തതാണ് മിസാവിറ്റ് രൂപം കൊള്ളാന്‍ കാരണം. തുരുമ്പ് ഓക്‌സിഹൈഡ്രോക്‌സൈഡാണ്. ലോഹവും അന്തരീക്ഷവായുവും പ്രതിപ്രവര്‍ത്തിച്ച് തുരുമ്പെടുക്കുന്നതിന് മിസാവിറ്റ് തടസമാകുന്നു. പുരാതന ഇന്ത്യയിലെ ലോഹശാസ്ത്രജ്ഞരുടെ കഴിവുകളെ ഈ സ്തംഭം പ്രതിഫലിപ്പിക്കുന്നുവെന്നും ഗവേഷകർ കൂട്ടിച്ചേര്‍ത്തു.

K editor

Read Previous

ഷിന്‍സോ ആബെയുടെ കൊലപാതകം; വിവിഐപി സുരക്ഷാ അവലോകനം നടത്തി കേന്ദ്രം

Read Next

വിരാട് കോലി ക്രിക്കറ്റിൽ നിന്ന് ഇടവേളയെടുക്കുന്നു ?