സര്‍ക്കാരിന്റെ പ്രകടനം നിരാശാജനകം, മധ്യവര്‍ഗ താത്പര്യങ്ങള്‍ക്ക് പ്രമുഖ്യം നല്‍കി; വിമര്‍ശനവുമായി സിപിഐ

കാസര്‍ഗോഡ്: സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സി.പി.ഐ കാസർകോട് ജില്ലാ സമ്മേളനത്തിൽ രൂക്ഷവിമർശനം. കഴിഞ്ഞ ഒരു വർഷത്തെ എൽഡിഎഫ് സർക്കാരിന്റെ പ്രകടനം നിരാശാജനകമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. മധ്യവർഗത്തിന്‍റെ താൽപ്പര്യങ്ങൾക്ക് മാത്രമാണ് സർക്കാർ മുൻഗണന നൽകുന്നതെന്നാണ് പ്രധാന വിമർശനം. വികസന കാഴ്ചപ്പാടുകള്‍ ഇടതുപക്ഷനയങ്ങള്‍ക്ക് പലപ്പോഴും വിരുദ്ധമാകുന്നുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. വിമര്‍ശനങ്ങളെ ഗൗരവത്തോടെ കാണണമെന്നും പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു.

സി.പി.ഐ പത്തനംതിട്ട, കോട്ടയം ജില്ലാ സമ്മേളനങ്ങളും സർക്കാരിനെതിരെ രൂക്ഷവിമർശനമുയർന്നു. കേരള കോണ്‍ഗ്രസ് എമ്മും എല്‍ജെഡിയും വന്നത് ഇടതുമുന്നണിക്ക് ഗുണകരമായില്ലെന്നും പ്രതിനിധികള്‍ വിലയിരുത്തി. പുതിയ കക്ഷികളെ മുന്നണിയിലേക്ക് ചേര്‍ക്കുമ്പോള്‍ ശ്രദ്ധിക്കണമെന്നും മുന്നണിയുടെ ഇടത് സ്വഭാവം സംരക്ഷിക്കണമെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്.

സമ്മേളനത്തിൽ ഇടതുസര്‍ക്കാരിന്റെ വികസന കാഴ്ചപാടുകള്‍ ഇടതുവിരുദ്ധമാകുന്നുവെന്ന് വിമര്‍ശനങ്ങള്‍ വരുന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് വിലയിരുത്തി. 2021ലെ തെരഞ്ഞെടുപ്പില്‍ പുറത്തിറക്കിയ പ്രകടന പത്രികയില്‍ പോലും മുന്‍ഗണന ക്രമം മറികടന്ന് വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നുണ്ടെന്നും സര്‍ക്കാര്‍ മധ്യവര്‍ഗ താത്പര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കുന്നുവെന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകുന്നു എന്നും പ്രവര്‍ത്തന റിപ്പോര്‍ട്ടിലുണ്ട്.

K editor

Read Previous

‘സി. അച്യുത മേനോന്‍ കേരള വികസന ശില്പി’; സിപിഐ നേതാവിന്റെ പുസ്തകം

Read Next

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പാലം: ചെനാബ് റെയില്‍വേ പാലം ഉദ്ഘാടനത്തിനൊരുങ്ങി