കാണാൻ ഓടിയെത്തി വയോധിക; ചേര്‍ത്തുപിടിച്ച് രാഹുൽ

തിരുവനന്തപുരം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തിരുവനന്തപുരത്ത് പുരോഗമിക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ കാണാൻ ധാരാളം ആളുകൾ റോഡരികിൽ തടിച്ചുകൂടിയിരുന്നു. എന്നാൽ രാഹുലിനെ കാണാനുള്ള ആഗ്രഹം നിറവേറ്റാൻ പലർക്കും കഴിഞ്ഞില്ല. എന്നാൽ, കഴിഞ്ഞ ദിവസത്തെ യാത്രയിൽ കണ്ട മനോഹരമായ ഒരു കാഴ്ചയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

പ്രായമായ ഒരു സ്ത്രീ രാഹുലിനരികിൽ ഓടിയെത്തുന്ന ചിത്രങ്ങളും വീഡിയോകളുമായിരുന്നു അവ. ശ്രീകാര്യം മുതൽ ചാവടിമുക്ക് ജംഗ്ഷൻ വരെ ഒരു കിലോമീറ്റർ ദൂരം അവർ രാഹുലിനെ പിന്തുടർന്നു. രാഹുലിന്‍റെ അടുത്തേക്ക് ഓടിയെത്തിയപ്പോൾ അവർ ആകെ തളർന്ന അവസ്ഥയിലായിരുന്നു. തുടർന്ന് രാഹുൽ അവരെ ചേർത്ത് പിടിച്ച് ക്ഷീണം അകറ്റാൻ വെള്ളം നൽകി.

Read Previous

രാജ്യത്ത് ആരോഗ്യ സംരക്ഷണത്തിനായി ഓരോ 100 രൂപയിലും നേരിട്ട് ചെലവഴിക്കുന്നത് 48.2 രൂപ

Read Next

അവശ്യ മരുന്നുകളുടെ പട്ടിക പുതുക്കി ; പ്രമേഹ-ക്ഷയരോഗ മരുന്നുകളുടെ വില കുറയും