ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണം കൂടുന്നു; 2022ൽ മാത്രം 2.25 ലക്ഷം പേര്‍

ന്യൂഡൽഹി: ഇന്ത്യൻ പൗരത്വം ഉപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്. സർക്കാർ കണക്കുകൾ പ്രകാരം 2011 മുതൽ കഴിഞ്ഞ 12 വർഷത്തിനിടെ 16 ലക്ഷം പേരാണ് ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ വർഷം മാത്രം 2,25,620 പേരാണ് പൗരത്വം ഉപേക്ഷിച്ചത്.

2020ൽ 85,256 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതാണ് അടുത്തകാലത്തെ ഏറ്റവും കുറഞ്ഞ സംഖ്യ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരുടെ കണക്കുകളെക്കുറിച്ച് രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2015ൽ 1,31,489 പേർ, 2016ൽ 1,41,603, 2017ൽ 1,33,049, 2018ൽ 1,34,561, 2019ൽ 1,44,017, 2020ൽ 85,256, 2021ൽ 1,63,370, 2022 ൽ 2,25,620 എന്നിങ്ങനെയാണ് കണക്കുകൾ. ഇതുവരെ, 2011 മുതൽ 16,63,440 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചതായി ജയശങ്കർ പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ അഞ്ച് പേർ യു.എ.ഇ. പൗരത്വം സ്വീകരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.

K editor

Read Previous

ഹോം പേജിൽ റോസിയുടെ ഡൂഡിൽ; മലയാളത്തിലെ ആദ്യ നായികയെ ഓർത്തെടുത്ത് ഗൂഗിൾ

Read Next

മലയാളി വ്യവസായിയും കർണ്ണാടക മുൻ മന്ത്രിയുമായ ടി. ജോൺ നിര്യാതനായി