ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം; വസ്തുതാ റിപ്പോർട്ട് തേടി പരിസ്ഥിതി മന്ത്രാലയം

ന്യൂഡൽഹി: അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലെ ഒറ്റക്കൊമ്പൻ കാണ്ടാമൃഗങ്ങളുടെ എണ്ണം സംബന്ധിച്ച് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വസ്തുതാ റിപ്പോർട്ട് തേടി. 2022 മാർച്ചിൽ ദേശീയോദ്യാനത്തിലും കടുവാ സങ്കേതത്തിലും നടത്തിയ കാണ്ടാമൃഗ സെൻസസിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് പരിസ്ഥിതി പ്രവർത്തകൻ രോഹിത് ചൗധരി മന്ത്രാലയത്തെ സമീപിച്ചതിനെ തുടർന്നാണ് നടപടി.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളിൽ കാണ്ടാമൃഗങ്ങളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചുവെന്നാണ് രോഹിത് ആരോപിക്കുന്നത്. 889.51 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ദേശീയോദ്യാനത്തിലെ 84 പ്രദേശങ്ങളിലാണ് സെൻസസ് നടത്താറുള്ളത്. 2018 ലെ സെൻസസ് പ്രകാരം കാണ്ടാമൃഗങ്ങളുടെ എണ്ണം 2,413 ആണ്. എന്നാൽ, 2022 ലെ സെൻസസിൽ 2,613 കാണ്ടാമൃഗങ്ങളുണ്ടെന്നാണ് കണക്ക്. കാണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടെന്ന് കാണിക്കാൻ 2022 ൽ സാമ്പിൾ സർവേ മാത്രമാണ് നടത്തിയതെന്നും ഇതു ക്രമരഹിതമാണെന്നും ചൗധരി ആരോപിച്ചു.

എന്നാൽ അസം വനംവകുപ്പും കാസിരംഗ അധികൃതരും ഈ ആരോപണം നിഷേധിച്ചു. ദേശീയോദ്യാനത്തിലെ കാണ്ടാമൃഗങ്ങളുടെ ശരാശരി വാർഷിക വളർച്ചാ നിരക്ക് 2.7 ശതമാനമാണ്. ആരോപണങ്ങൾ വസ്തുതാപരമല്ലെന്നും കാസിരംഗയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തുകയാണ് ഉദ്ദേശമെന്നും സംസ്ഥാന വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ ആരോപിച്ചു.

K editor

Read Previous

കാത്തിരിപ്പിന് വിരാമം; ഗൗതം മേനോൻ-വിക്രം ചിത്രം ധ്രുവ നച്ചത്തിരം റിലീസിനൊരുങ്ങുന്നു

Read Next

പൊതുപ്രവർത്തകനെ മർദ്ദിച്ച ഉദുമ പഞ്ചായത്ത് സിക്രട്ടറിക്കെതിരെ പരാതി