ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദുബൈ: യുഎഇയിലെ പുതിയ അധ്യയന വർഷം ഓഗസ്റ്റ് 29 തിങ്കളാഴ്ച ആരംഭിക്കും. കോവിഡ് കാലത്തെ പ്രതിസന്ധികൾ നീങ്ങി മിക്കവാറും എല്ലാ നിയന്ത്രണങ്ങളും നീക്കിയതിന് ശേഷമുള്ള അധ്യയന വർഷത്തിന്‍റെ തുടക്കമാണ് നാളെ. 10 ലക്ഷത്തിലധികം വിദ്യാർത്ഥികൾ സ്കൂളുകളിലേക്ക് മടങ്ങുമെന്നാണ് കണക്ക്.
പുതിയ അധ്യയന വർഷത്തിൽ ബാധകമായ കോവിഡ് പ്രതിരോധ നടപടികൾ അധികൃതർ കഴിഞ്ഞയാഴ്ച വാർത്താസമ്മേളനത്തിൽ വിശദീകരിച്ചിരുന്നു. കൃത്യമായ ഇടവേളകളിൽ കോവിഡ് പരിശോധന, സ്കൂൾ ബസുകളിലടക്കം സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ മുൻ നിബന്ധനകൾ ഇത്തവണ നീക്കം ചെയ്തു.
ആരോഗ്യപരമായ കാരണങ്ങളാൽ കോവിഡ്-19 പ്രതിരോധ കുത്തിവയ്പ്പ് എടുക്കാത്തവർ ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളും ഈ വർഷം നേരിട്ട് സ്കൂളുകളിൽ ഹാജരാകണം. ആദ്യ ദിവസം എത്തുമ്പോൾ 96 മണിക്കൂറിനുള്ളിൽ നടത്തിയ കോവിഡ് പിസിആർ പരിശോധനാ ഫലം കൊണ്ടുവരണം. എന്നിരുന്നാലും, ദുബായിലെ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് പരിശോധന നടത്തേണ്ട ആവശ്യമില്ല.