ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പേരുകള്‍ ശരിയായി പഠിക്കണം; ട്വീറ്റുമായി തരൂർ

ന്യൂഡല്‍ഹി: mygov.in വെബ്സൈറ്റിൽ കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും പേരുകൾ തെറ്റായി എഴുതിയതിനെ വിമർശിച്ച് കോൺഗ്രസ് എംപി ശശി തരൂർ. റിപ്പബ്ലിക് ദിന പരേഡിൽ ഏറ്റവും മികച്ച നിശ്ചല ദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടിങിനായി സൈറ്റിൽ നൽകിയ പേരുകളിലാണ് പിശക് സംഭവിച്ചത്.

mygov.in വെബ്സൈറ്റ് കൈകാര്യം ചെയ്യുന്ന ഹിന്ദി രാഷ്ട്രവാദികൾ ഞങ്ങളുടെ സംസ്ഥാനങ്ങളുടെ പേരുകൾ ശരിയായി പഠിക്കാൻ തയ്യാറായാൽ ദക്ഷിണേന്ത്യൻ വാസികളായ ഞങ്ങൾ വളരെ നന്ദിയുള്ളവരായിരിക്കുമെന്നായിരുന്നു തരൂർ ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം, സംസ്ഥാനങ്ങളുടെ പേരുകൾ വെബ്സൈറ്റിൽ നൽകിയ ഭാഗത്തിന്‍റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കിട്ടു.

റിപ്പബ്ലിക് ദിന പരേഡിൽ മികച്ച നിശ്ചല ദൃശ്യം അവതരിപ്പിച്ച സംസ്ഥാനത്തെ തിരഞ്ഞെടുക്കാനാണ് വോട്ടെടുപ്പ് നടന്നത്. kerela, tamil naidu എന്നീ പേരുകളിലാണ് ഇത് എഴുതിയത്. തരൂരിന്റെ ട്വീറ്റിന് പിന്നാലെ വെബ്സൈറ്റ് എഡിറ്റ് ചെയ്തിട്ടുണ്ട്.

Read Previous

ഓണത്തിനും വിഷുവിനും സാധനങ്ങൾ വിലകുറച്ച് നൽകുന്നതല്ല ആസൂത്രണം; വിമർശിച്ച് ജി സുധാകരൻ

Read Next

വെടിയേറ്റ ഒഡീഷ ആരോഗ്യ മന്ത്രി മരിച്ചു; പ്രതിയെ അറസ്റ്റ് ചെയ്തു