കാലവർഷം അവസാനിച്ചിട്ടില്ല; മുംബൈയിൽ ഇതുവരെ ലഭിച്ചത് 86% മഴ

മുംബൈ: മുംബൈയിൽ കാലവർഷം അവസാനിക്കാൻ ഒരു മാസത്തിലേറെ ബാക്കിനിൽക്കെ, ഈ സീസണിൽ 86 ശതമാനത്തോളം മഴ ലഭിച്ചതായി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂൺ 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള മൺസൂൺ സീസണിൽ ലഭിക്കേണ്ട മഴയുടെ 86 ശതമാനവും ഇതിനകം ലഭിച്ചു.

മെച്ചപ്പെട്ട മഴ ലഭിച്ചിട്ടും മുൻ വർഷങ്ങളിലേതുപോലെ വലിയ വെള്ളപ്പൊക്കങ്ങളോ മറ്റ് ദുരന്തങ്ങളോ ഉണ്ടായിട്ടില്ലെന്നത് നഗരവാസികൾക്ക് ആശ്വാസകരമാണ്. മുംബൈ, താനെ, പാൽഘർ, റായ്ഗഡ് ജില്ലകളിൽ നാളെ വരെ ഇടവിട്ട് മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.

Read Previous

കര്‍ഷകർ ഡല്‍ഹിയില്‍ പ്രവേശിക്കുന്നത് തടഞ്ഞു; പ്രതിഷേധം ശക്തമാക്കും

Read Next

‘കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ’ ഉടൻ തിയേറ്ററുകളിലേക്ക്