‘എംപിമാരുടെ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മേല്‍ കടന്നാക്രമണം നത്തുകയാണ് മോദി സര്‍ക്കാര്‍’

ന്യൂഡല്‍ഹി: രണ്ട് സിപിഐഎം എംപിമാര്‍ ഉള്‍പ്പെടെ ലോക്സഭയിലെ നാല് പ്രതിപക്ഷ എംപിമാരെയും രാജ്യസഭയിലെ പ്രതിപക്ഷത്തിന്റെ 20 എംപിമാരെയും സസ്പെന്‍ഡ് ചെയ്തത് പാർലമെന്‍റ് അംഗങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനുളള മൗലികാവകാശത്തിന് നേരെയുള്ള കടന്നാക്രമണമാണെന്ന് സിപിഐ(എം) പിബി ആരോപിച്ചു.

വിലക്കയറ്റം, തൊഴിലില്ലായ്മ തുടങ്ങിയ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഗൗരവമായി ചർച്ച ചെയ്യാൻ ചട്ടങ്ങൾക്കനുസൃതമായി പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയങ്ങളൊന്നും സ്വീകരിക്കാൻ മോദി സർക്കാർ തയ്യാറല്ല. എല്ലാ വിഷയങ്ങളും പാർലമെന്‍റിൽ തുറന്ന സംവാദത്തിന് വിധേയമാക്കുമെന്ന് പൊതുജനങ്ങളോട് പറയുന്ന ബിജെപി യഥാർത്ഥത്തിൽ അത്തരം ചർച്ചകൾക്ക് മനപ്പൂർവ്വം തടസ്സം സൃഷ്ടിക്കുകയാണ്.

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച ചെയ്യേണ്ട പരമോന്നത വേദിയായ പാർലമെന്‍റിനെ വിലകുറച്ച് കണ്ട് പ്രതിപക്ഷത്തിന്‍റെ ശബ്ദം തകർക്കുകയാണ് മോദി സർക്കാർ. ഇതിനെതിരെ ജനങ്ങളെ അണിനിരത്തി ജനാധിപത്യ സംരക്ഷണത്തിനായി ശക്തമായി മുന്നോട്ട് വരണമെന്നും സിപിഐ(എം) പിബി പ്രസ്താവനയിൽ പറഞ്ഞു.

K editor

Read Previous

കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം ഇന്ന്; മത്സരങ്ങൾ നാളെ മുതൽ ആരംഭിക്കും

Read Next

രാജ്യത്ത് കോവിഡ് ഉയരുന്നു; 18000 കടന്ന് കോവിഡ് കേസുകൾ