ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡൽഹി: ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ സുഖോയ് 30 യുദ്ധവിമാനത്തില്‍ നിന്നും വിജയകരമായി വിക്ഷേപിച്ച് ഇന്ത്യന്‍ വ്യോമസേന. ബംഗാൾ ഉൾക്കടലിലെ കപ്പലിനെ ലക്ഷ്യമിട്ടാണ് സുഖോയ് 30 യുദ്ധവിമാനത്തിൽ നിന്നും മിസൈൽ വിക്ഷേപിച്ചത്. മിസൈൽ ലക്ഷ്യം ഭേദിച്ചെന്നും കരയിലെയും കടലിലെയും ലക്ഷ്യങ്ങൾ ദൂരെ നിന്ന് കൃത്യതയോടെ ആക്രമിക്കാനുള്ള ശേഷി വ്യോമസേന നേടിയെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മിസൈലിന്‍റെ പരമാവധി ദൂരപരിധി 400 കിലോമീറ്ററാണ്. ഈ വർഷം മെയ് മാസത്തിൽ 350 കിലോമീറ്റർ ദൂരപരിധിയുള്ള സൂപ്പർസോണിക് മിസൈലും വിജയകരമായി പരീക്ഷിച്ചിരുന്നു. വ്യോമ, നാവിക സേനകളും ഡിആര്‍ഡിഒ, എച്ച്എഎല്‍, ബ്രഹ്മോസ് എയ്റോസ്പെയ്സ് എന്നിവയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്.