ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ലണ്ടന്‍: കേരളത്തിൽ നിന്ന് യുകെയിലേക്കുള്ള ആരോഗ്യ പ്രവർത്തകരുടെ കുടിയേറ്റം സുഗമമാക്കുന്നതിന് കേരള സർക്കാരും യുകെയും തമ്മിൽ നാളെ ധാരണാപത്രം ഒപ്പിടും. കേരള സര്‍ക്കാറിനു വേണ്ടി നോര്‍ക്ക റൂട്ട്‌സും യു.കെ യില്‍ എന്‍. എച്ച്. എസ്സ് (നാഷണല്‍ ഹെല്‍ത്ത് സര്‍വ്വീസ് ) സേവനങ്ങള്‍ ലഭ്യമാക്കുന്ന ഇന്റഗ്രറ്റഡ് കെയര്‍ ബോര്‍ഡുകളും തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് തീരുമാനം.
മുഖ്യമന്ത്രി പിണറായി വിജയന്‍, നേര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ലണ്ടനില്‍ ധാരണാപത്രം ഒപ്പിടുക. സുരക്ഷിതവും സുതാര്യവും നിയമപരവുമായ മാർഗങ്ങളിലൂടെ ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ സ്റ്റാഫ് തുടങ്ങിയ ആരോഗ്യ പ്രവർത്തകരുടെ കുടിയേറ്റം സുഗമമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പ്രക്രിയ പൂർത്തിയായ ശേഷം, നവംബറിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന യുകെ എംപ്ലോയ്മെന്‍റ് ഫെസ്റ്റ് സംഘടിപ്പിക്കാനും പദ്ധതിയുണ്ട്. ആദ്യഘട്ടത്തിൽ ആരോഗ്യമേഖലയിലെ വിവിധ പ്രൊഫഷണലുകൾക്കായി മൂവായിരത്തിലധികം ഒഴിവുകൾ സൃഷ്ടിക്കും.