രാജ്യത്ത് മധ്യവര്‍ഗം വർധിക്കുന്നു; മലപ്പുറം മുന്നില്‍

ന്യൂഡല്‍ഹി: നഗരവൽക്കരണത്തിന്‍റെ ഭാഗമായി ഇന്ത്യയിലെ മധ്യവർഗം വർധിക്കുന്നതായി പഠനം. പീപ്പിള്‍ റിസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ എക്കണോമി (പ്രൈസ്) എന്ന ഗവേഷണ സ്ഥാപനം രാജ്യവ്യാപകമായി നടത്തിയ സർവേ പ്രകാരം രാജ്യത്തെ ഇടത്തരം കുടുംബങ്ങളുടെ വളർച്ചയിൽ മലപ്പുറം മുൻപന്തിയിലാണ്.

2015-’16 മുതൽ 2020-’21 വരെയുള്ള കണക്കുകൾ വിശകലനം ചെയ്താണ് ‘ദി റൈസ് ഓഫ് ഇന്ത്യൻ മിഡിൽ ക്ലാസ്’ എന്ന പേരിൽ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. 2021 ൽ, പത്തുലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള 63 നഗരങ്ങളിൽ സർവേ നടത്തി.

ഇന്ത്യയിൽ, മധ്യവർഗത്തിന്‍റെ ശതമാനം 2014-’15 ലെ 14 ശതമാനത്തിൽ നിന്ന് 2021-’22 ൽ 31 ശതമാനമായി ഉയർന്നു. ആഗോളതലത്തിൽ, നഗരവാസികളിൽ 11 ശതമാനം ഇന്ത്യൻ നഗരങ്ങളിലാണ്. രാജ്യത്തെ മധ്യവർഗത്തിൽ 27 ശതമാനവും സമ്പന്നരിൽ 43 ശതമാനവും വലിയ നഗരങ്ങളിലാണ് താമസിക്കുന്നത്. 1.25 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള ദരിദ്രരിൽ രണ്ട് ശതമാനം പേർ മാത്രമാണ് വലിയ നഗരങ്ങളിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

K editor

Read Previous

ശബരിമല യുവതീപ്രവേശനം; രഹ്ന ഫാത്തിമയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

Read Next

ഗുജറാത്ത് പോളിംഗ് ബൂത്തിലേക്ക്; ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന്