ഭൂമിയെ താങ്ങുന്ന താമര; ജി 20 ഉച്ചകോടിയുടെ ലോഗോ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി

ഡൽഹി: അടുത്ത വർഷം നടക്കുന്ന ജി 20 ഉച്ചകോടിയുടെ ലോഗോയും തീമും വെബ്സെെറ്റും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. ഡൽഹിയിൽ വെർച്ച്വലായി നടന്ന ചടങ്ങിലാണ് പ്രധാനമന്ത്രി പ്രകാശനം നിർവഹിച്ചത്.ഡിസംബർ ഒന്നിന് നടക്കുന്ന ഉച്ചകോടിയിൽ ഇന്ത്യയ്ക്കാണ് അദ്ധ്യക്ഷ സ്ഥാനം. ഇത് രാജ്യത്തിന് ചരിത്ര നിമിഷമാണെന്ന് ചടങ്ങിൽ അദ്ദേഹം പറഞ്ഞു.

“ഒരോ ഇന്ത്യക്കാരനെയും ഈ ചരിത്ര നിമിഷത്തില്‍ അഭിനന്ദിക്കുന്നു. ലോഗോയിലെ വസുധൈവ കുടുംബകം എന്നതാണ് ലോകത്തോടുള്ള ഇന്ത്യയുടെ അനുകമ്പയാണ്. ലോഗോയിലെ താമര ലോകത്തെ ഒന്നായി നിര്‍ത്തും എന്ന ഇന്ത്യ നല്‍കുന്ന വിശ്വാസത്തെയാണ് സൂചിപ്പിക്കുന്നത്.” പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നിലവിലെ ജി20 ചെയർമാൻ സ്ഥാനം വഹിക്കുന്ന ഇന്തോനേഷ്യയിൽ നിന്നാണ് ഇന്ത്യ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏറ്റവും ഉയർന്ന അന്താരാഷ്ട്ര സമ്മേളനങ്ങളിലൊന്നായിരിക്കും ഇത്.

Read Previous

പുള്ളാവൂരിലെ മെസ്സിയും റൊണാള്‍ഡോയും നെയ്മറും ഇനി ലോകത്തിന് മുന്നിൽ

Read Next

32,000 മലയാളി സ്ത്രീകളെ മതം മാറ്റി ഐഎസിൽ എത്തിച്ചെന്ന് പ്രമേയം; ‘കേരള സ്റ്റോറി’ക്കെതിരെ പരാതി