ലൈഫ് മിഷൻ കേസ്; എ൦ ശിവശങ്കറിനെ സിബിഐ ചോദ്യ൦ ചെയ്യുന്നു

കൊച്ചി: വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ ഫ്ലാറ്റുകളുടെ നിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ഇ.എം ശിവശങ്കരനെ സി.ബി.ഐ ചോദ്യം ചെയ്യുകയാണ്. രാവിലെ 10.30ന് കൊച്ചിയിലെ സിബിഐ ഓഫീസിലാണ് ചോദ്യം ചെയ്യൽ ആരംഭിച്ചത്.

ഫ്ളാറ്റ് നിർമ്മാണത്തിൽ കരാർ നൽകാൻ കരാറുകാരിൽ നിന്ന് ശിവശങ്കർ കൈക്കൂലി വാങ്ങിയെന്ന സ്വപ്ന സുരേഷിന്‍റെ മൊഴിയെ തുടർന്നാണ് ചോദ്യം ചെയ്യൽ. തന്‍റെ പക്കൽ നിന്ന് അന്വേഷണ ഏജൻസികൾ കണ്ടെടുത്ത പണം ശിവശങ്കറിന് ലഭിച്ച കൈക്കൂലി തുകയാണെന്നും സ്വപ്ന മൊഴി നൽകിയിരുന്നു. ഈ കേസിൽ ആദ്യമായാണ് ശിവശങ്കർ സി.ബി.ഐക്ക് മുന്നിൽ ഹാജരാകുന്നത്. കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Read Previous

‘മിയ’; നവീകരിച്ച മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട് തുറന്നു

Read Next

ഭാരത് ജോഡോ യാത്രക്കൊപ്പം നാലര കി.മി. പദയാത്ര നടത്തി സോണിയഗാന്ധി