ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ കത്ത് വിവാദം ചർച്ച ചെയ്യാൻ മേയർ ആര്യ രാജേന്ദ്രൻ വിളിച്ചുചേർത്ത പ്രത്യേക കൗണ്‍സില്‍ യോഗത്തില്‍ സംഘര്‍ഷം. പ്രതിപക്ഷ കൗൺസിലർമാർ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. കരിങ്കൊടിയും ‘മേയർ ഗോ ബാക്ക്’ മുദ്രാവാക്യങ്ങളും ഉയർത്തി മേയറുടെ രാജിയാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
മേയറെ പിന്തുണച്ച് ഭരണപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതോടെയാണ് സംഘർഷം ഉടലെടുത്തത്. പ്രതിപക്ഷ കൗൺസിലർമാരെ പ്രതിരോധിച്ച് എൽ.ഡി.എഫ് വനിതാ കൗൺസിലർമാർ രംഗത്തെത്തി.
കത്ത് വിവാദം മേയറെ അധ്യക്ഷസ്ഥാനത്തിരുത്തി ചർച്ച ചെയ്യാനാവില്ലെന്ന നിലപാടിലാണ് ബി.ജെ.പിയും യു.ഡി.എഫും. മേയറെ മാറ്റിനിർത്തി ചർച്ച നടത്തണമെന്ന് കാണിച്ച് ഇരുപാർട്ടികളും കത്ത് നൽകിയിരുന്നു. എന്നാൽ എൽ.ഡി.എഫ് ഇത് അംഗീകരിച്ചില്ല.