ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
വലിയ ബജറ്റില്‍ നിർമ്മിച്ച മിക്ക ചിത്രങ്ങളും തകര്‍ന്നടിഞ്ഞപ്പോള്‍ ബോളിവുഡിനെ രക്ഷിച്ചത് ‘ബ്രഹ്മാസ്ത്ര’യാണ്. രണ്‍ബിര്‍ കപൂർ നായകനായ ‘ബ്രഹ്മാസ്ത്ര’യുടെ വിജയം ബോളിവുഡിന് കുറച്ചൊന്നുമല്ല ആശ്വാസം പകരുന്നത്. ബോളിവുഡിലെ ഏറ്റവും പുതിയ ചിത്രമായ ‘വിക്രം വേദ’ പോലും പതറുമ്പോള്‍ ‘ബ്രഹ്മാസ്ത്ര’യുടെ പ്രദർശനം തുടരുകയാണ്. ‘ബ്രഹ്മാസ്ത്ര’ റിലീസ് ചെയ്തിട്ട് 25 ദിവസമായി.
ഇതുവരെയുള്ള ‘ബ്രഹ്മാസ്ത്ര’യുടെ കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടു. വെറും 25 ദിവസം കൊണ്ട് ചിത്രം ആഗോളതലത്തിൽ 425 കോടി രൂപയാണ് നേടിയത്. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ബോളിവുഡ് ചിത്രമാണ് ‘ബ്രഹ്മാസ്ത്ര’. ‘ബ്രഹ്മാസ്ത്ര’യുടെ ആദ്യ ഭാഗമാണ് പ്രദർശനത്തിനെത്തിയത്.
അയാൻ മുഖർജി സംവിധാനം ചെയ്ത ചിത്രത്തിൽ ആലിയ ഭട്ടാണ് നായിക. ചിത്രത്തിന്‍റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് പങ്കജ് കുമാറാണ്. ‘ബ്രഹ്മാസ്ത്ര’യുടെ തെലുങ്ക് ട്രെയിലറിന് ചിരഞ്ജീവി ശബ്ദം നൽകിയിട്ടുണ്ട്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ‘ബ്രഹ്മാസ്ത്ര’ റിലീസ് ചെയ്തത്. ചിത്രം ആദ്യ ദിനം ലോകമെമ്പാടും 75 കോടി രൂപ കളക്ട് ചെയ്തു. അമിതാഭ് ബച്ചനും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഹുസൈൻ ദലാലും സംവിധായകൻ അയാൻ മുഖർജിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.