ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
റിയാദ്: ഈ വർഷത്തെ ഹജ്ജ് നിർവഹിച്ച തീർത്ഥാടകർക്ക് സൗദി അറേബ്യയിൽ നിന്ന് മടങ്ങാനുള്ള അവസാന തീയതി ഓഗസ്റ്റ് 13 ആയിരിക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
വിദേശ തീർത്ഥാടകർക്ക് സേവനം നൽകുന്ന തവാഫ കമ്പനികൾ തീർത്ഥാടകരുടെ മടക്കയാത്ര സമയക്രമം പാലിക്കണമെന്നും നിശ്ചിത സമയത്തുതന്നെ തീർത്ഥാടകർ സൗദി അറേബ്യയിൽ നിന്ന് മടങ്ങിയെന്ന് ഉറപ്പാക്കണമെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
2022 ലെ ഹജ്ജ് സീസണിൽ നടപ്പാക്കിയ പ്രവർത്തന പദ്ധതികൾക്ക് അനുസൃതമായി സൗദി അറേബ്യയിലേക്ക് വരുന്ന തീർത്ഥാടകരുടെ യാത്രാ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും കമ്പനികൾ ഉറപ്പാക്കണം. തീർത്ഥാടകരുടെ അവസാന സംഘങ്ങളുടേതടക്കം യാത്ര സുഗമമാക്കേണ്ടതിന്‍റെ പ്രാധാന്യത്തെക്കുറിച്ച് മന്ത്രാലയം കമ്പനികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്തിനകത്ത് അവശേഷിക്കുന്ന എല്ലാ തീർത്ഥാടകരും അവരുടെ യാത്രകൾക്ക് നേതൃത്വം നൽകിയ കമ്പനികളിൽ നിന്ന് അവരുടെ ഗതാഗത, താമസ വിശദാംശങ്ങൾ പരിശോധിക്കണമെന്ന് മന്ത്രാലയം നിർദ്ദേശിച്ചു.