കേരള എക്സ്പ്രസ് മണിക്കൂറുകൾ ആയി പിടിച്ചിട്ടിരിക്കുന്നു

നെല്ലൂർ : കേരള എക്സ്പ്രസ് മണിക്കൂറുകളോളം പിടിച്ചിട്ടിരിക്കുന്നു. നിലവിൽ നെല്ലൂരിനും ഗുണ്ടൂരിനും ഇടയിലാണ് കേരള എക്സ്പ്രസ്. ആറാം തീയതി ന്യൂഡൽഹിയിൽ നിന്ന് പുറപ്പെട്ട കേരള എക്സ്പ്രസ് മണിക്കൂറുകളോളം തടഞ്ഞുവെച്ചിരിക്കുകയാണ്. ചുട്ടുപൊള്ളുന്ന ചൂടിൽ വെള്ളം പോലും ലഭിക്കുന്നില്ലെന്ന് യാത്രക്കാർ പറയുന്നു. ബുധനാഴ്ചയാണ് ട്രെയിൻ പുറപ്പെട്ടത്. ഇന്ന് കേരളത്തിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിനാണ് ഇത്.

ട്രെയിൻ അഞ്ച് മിനിറ്റ് ഓടുകയും തുടർന്ന് ഒരു മണിക്കൂർ പിടിച്ചിടുകയും ചെയ്യുന്നു, അതിനാൽ നാലര മണിക്കൂർ വൈകിയതായി യാത്രക്കാർ പറഞ്ഞു. എന്തുകൊണ്ടാണ് കാലതാമസം വരുത്തുന്നത് എന്നതിനെക്കുറിച്ച് യാത്രക്കാർക്ക് ഇതുവരെ കൃത്യമായ വിവരം ലഭിച്ചിട്ടില്ല. യാത്രക്കാർക്ക് വെള്ളവും ഭക്ഷണവും ലഭിക്കാൻ ബുദ്ധിമുട്ടാണ്. ഭക്ഷണം വളരെ വൈകിയാണ് എത്തിക്കുന്നത്.

കുറച്ചുകാലമായി സമാനമായ പരാതികളാണ് റെയിൽവേയ്ക്ക് ലഭിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ട സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടാണിതെന്ന് റെയിൽവേ പറയുന്നു. സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെന്നും അത് മറികടക്കാൻ ശ്രമിക്കുകയാണെന്നും റെയിൽവേ വിശദീകരിച്ചു.

K editor

Read Previous

മാതാപിതാക്കൾ മരിച്ചു;10 മാസം പ്രായമുള്ള കുഞ്ഞിന് ജോലി നൽകി റെയില്‍വേ

Read Next

ബിലഹരി ചിത്ര൦ കുടുക്ക് 2025 : ആദ്യ ടീസർ പുറത്തിറങ്ങി