ആനക്കൊമ്പ് കേസ്; മോഹൻലാലിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ആനക്കൊമ്പ് കേസിൽ നടൻ മോഹൻലാൽ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ കോടതി തള്ളിയതിനെതിരെയാണ് നടൻ ഹർജിയുമായി ഹൈക്കോടതിയിലെത്തിയത്. പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് മോഹൻലാലിന്‍റെ ഹർജി.

പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി വസ്തുതകളും നിയമവശവും പരിശോധിച്ചില്ലെന്നും ഹർജിയിൽ പറയുന്നു. തനിക്കെതിരെ തെളിവില്ലാത്തതിനാലാണ് കേസ് പിൻവലിക്കാൻ സർക്കാർ അപേക്ഷ നൽകിയതെന്നും മോഹൻലാലിന്‍റെ ഹർജിയിൽ പറയുന്നു. 2012ലാണ് മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്.

മോഹൻലാലിന്‍റെ വീട്ടിൽ നിന്ന് നാല് ആനക്കൊമ്പുകൾ ആദായനികുതി വകുപ്പ് കണ്ടെടുത്തു. ആനക്കൊമ്പ് മോഹൻലാലിന് കൈമാറിയ കൃഷ്ണകുമാറും മജിസ്ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. അതേസമയം, തന്‍റെ ആദ്യ സംവിധാന സംരംഭമായ ‘ബോറോസി’ന്‍റെ തിരക്കിലാണ് താരം.

K editor

Read Previous

സിവിക് ചന്ദ്രന്റെ മുൻ‌കൂർ ജാമ്യം; സ്ഥലം മാറ്റിയ നടപടിക്കെതിരെ ജഡ്ജി ഹൈക്കോടതിയിൽ

Read Next

തിരുവനന്തപുരം, കോഴിക്കോട് മെട്രോ: ആക്ഷൻപ്ലാൻ ഉടന്‍