‘മുഖ്യമന്ത്രിയ്ക്ക് വര്‍ഗീയ ശക്തികളോടുള്ള വിധേയത്വത്തിന്റെ തെളിവാണ് അമിത് ഷായ്ക്കുള്ള ക്ഷണം’

നെഹ്റുട്രോഫി വള്ളംകളിയിൽ മുഖ്യാതിഥിയായി പങ്കെടുക്കാനും ഓണാഘോഷത്തിൽ പങ്കെടുക്കാനും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചതിലൂടെ മുഖ്യമന്ത്രി വർഗീയ ശക്തികളോടും ബിജെപിയോടുള്ള സ്നേഹം പ്രകടിപ്പിച്ചെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ.

ഗാന്ധി ഘാതകരുടെ അനുയായികളും നെഹ്റുവിനെ വിമർശിക്കുന്നവരും ആയ സംഘ്പരിവാർ നേതാക്കൾക്ക് സി.പി.എം കേരള ഘടകം നൽകുന്ന അമിതമായ പ്രാധാന്യം പോളിറ്റ് ബ്യൂറോയുടെ അനുഗ്രഹത്തോടെയാണോ എന്ന് സി.പി.ഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണം. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലുള്ള വള്ളംകളിയില്‍ അദ്ദേഹത്തെ ഏറ്റവും കൂടുതൽ അവഹേളിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നവരെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള മുഖ്യമന്ത്രിയുടെ തീരുമാനം അപലപനീയമാണ്.

ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രീംകോടതിയില്‍ ലിസ്റ്റ് ചെയ്തിട്ടും തുടര്‍ച്ചയായി 30 തവണ മാറ്റിവെച്ചതിന്റെയും സ്വര്‍ണ്ണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ അന്വേഷണത്തിന്റെ ഗതിമാറിയതിന്റെയും പൊരുള്‍ മുഖ്യമന്ത്രി പ്രത്യേക താല്‍പ്പര്യമെടുത്ത് അമിത് ഷായ്ക്കയച്ച ക്ഷണക്കത്തിന്റെ ഉള്ളടക്കത്തിലൂടെ കേരളീയ സമൂഹത്തിന് ബോധ്യപ്പെടുത്തിയിട്ടെന്നും സുധാകരൻ പറഞ്ഞു.

K editor

Read Previous

5 ജി സേവനങ്ങൾ ആദ്യ ഘട്ടത്തിൽ ലഭ്യമാവുക 13 നഗരങ്ങളിൽ

Read Next

മത വിദ്യാഭ്യാസ സ്ഥാപനങ്ങളെ കളിയാക്കിയ തുര്‍ക്കിഷ് ഗായിക ഗുല്‍സണ്‍ അറസ്റ്റില്‍