കഴിഞ്ഞ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിനിടെ ഉണ്ടായ സംഭവം; കമ്മിറ്റി സിന്ധുവിനോട് ക്ഷമ ചോദിച്ചു

കഴിഞ്ഞ വർഷം ഏപ്രിലിൽ നടന്ന ഏഷ്യൻ ചാമ്പ്യൻഷിപ്പിനിടെയായിരുന്നു സംഭവം. ജപ്പാന്‍റെ അക്കാനെ യമാഗുച്ചിയുമായുള്ള സെമി ഫൈനൽ മത്സരത്തിനിടെ റഫറിയുടെ തീരുമാനത്തെത്തുടർന്ന് സിന്ധു കണ്ണീരോടെയാണ് കളം വിട്ടത്. ആദ്യ ഗെയിം ജയിച്ച സിന്ധു രണ്ടാം ഗെയിമിൽ 14-11ന് മുന്നിലെത്തിയപ്പോൾ തീരുമാനം സിന്ധുവിന് പ്രതികൂലമായിരുന്നു. രണ്ട് ഗെയിമുകളും തോറ്റ ഇന്ത്യൻ താരം ടൂർണമെന്‍റിൽ വെങ്കലവുമായി മടങ്ങി (21-13, 19-21, 16-21).

“റഫറിയുടെ ഭാഗത്തുനിന്നുണ്ടായ മാനുഷികമായ പിഴവായിരുന്നു അത്. ഇനി അത് തിരുത്താൻ കഴിയില്ല. എന്നാൽ അത്തരം കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ ഞങ്ങൾ ശ്രദ്ധിക്കും,” ഏഷ്യൻ ബാഡ്മിന്‍റൺ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ചി ഷെൻചെൻ സിന്ധുവിന് അയച്ച സന്ദേശത്തിൽ പറഞ്ഞു.

Read Previous

അടുത്ത അമ്മ എക്‌സിക്യൂട്ടിവിൽ ഷമ്മി തിലകനെതിരായ നടപടി കൈക്കൊള്ളുമെന്ന് ബാബു രാജ്

Read Next

കടുവാക്കുന്നേൽ കുറുവച്ചൻ നാളെ മുതൽ തീയറ്ററിൽ