വിമാനത്തിൽ മൂത്രമൊഴിച്ച സംഭവം; എയർ ഇന്ത്യ മേധാവി നേരത്തേ അറിഞ്ഞിരുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: മദ്യലഹരിയിലായിരുന്ന യാത്രക്കാരൻ സഹയാത്രികയ്ക്കുനേരെ മൂത്രമൊഴിച്ച സംഭവം മണിക്കൂറുകൾക്കകം എയർ ഇന്ത്യ സിഇഒ കാംപ്ബെൽ വിൽസൺ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നതായി റിപ്പോർട്ട്. നവംബർ 26ന് ന്യൂയോർക്ക്-ഡൽഹി യാത്രയ്ക്കിടെയായിരുന്നു സംഭവമുണ്ടായത്.

നവംബർ 27ന് ഉച്ചയ്ക്ക് ഒരു മണിയോടെ എയർ ഇന്ത്യ ക്യാബിൻ ക്രൂ സൂപ്പർവൈസർ ഇത് സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥർക്ക് മെയിൽ അയച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. ഓപ്പറേഷൻസ് ഇൻഫ്ലൈറ്റ് സർവീസ് ഡിപ്പാർട്ട്മെന്‍റ് (ഐഎഫ്എസ്ഡി), ഐഎഫ്എസ്ഡി എച്ച്ആർ മേധാവി, വടക്കൻ മേഖലയിലെ ഐഎഫ്എസ്ഡി മേധാവി, കസ്റ്റമർ കെയർ എന്നിവർക്കാണ് മെയിൽ അയച്ചത്. മെയിൽ വായിച്ച് ‘ഓക്കേ, നോട്ടെഡ്’ എന്ന മറുപടി ലഭിച്ചു, പക്ഷേ ഒരു നടപടിയും സ്വീകരിച്ചില്ല.

K editor

Read Previous

ഭാരത് ജോഡോയ്ക്ക് ശേഷം പുതിയ ക്യാമ്പയിൻ; മോദി സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി കോൺഗ്രസ്

Read Next

ഡോക്യുമെന്ററി വിലക്ക്; സെൻസർഷിപ്പ് നടപ്പാക്കാൻ തുടങ്ങി, വിമർശിച്ച് കോൺഗ്രസ്