വിജയ് ചിത്രം ‘വാരിസു’വിന്റെ ഹൈദരാബാദ് ഷെഡ്യൂൾ പൂർത്തിയായി

ഹൈദരാബാദ്: ഹൈദരാബാദിൽ അടുത്ത ചിത്രമായ ‘വാരിസു’വിന്‍റെ ഷൂട്ടിംഗ് തിരക്കിലായിരുന്നു നടൻ വിജയ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് ഇദ്ദേഹം ചെന്നൈയിൽ തിരിച്ചെത്തിയത്. തമിഴ്-തെലുങ്ക് ദ്വിഭാഷാ ചിത്രം വംശി പൈഡിപള്ളി സംവിധാനം ചെയ്യുന്നു. ഈ ചിത്രത്തിലൂടെ വിജയ് തെലുങ്കിൽ അരങ്ങേറ്റം കുറിക്കും. ചിത്രത്തിന്റെ, ഹൈദരാബാദിലെ ഷൂട്ടിംഗ് ഷെഡ്യൂൾ പൂർത്തിയായി. അഭിനേതാക്കളായ ഗണേഷ് വെങ്കട്റാം, ഷാം എന്നിവർ ചെന്നൈയിലേക്ക് മടങ്ങി. ചിത്രത്തിൽ രശ്മിക മന്ദാന നായികയാകുന്നു. പ്രകാശ് രാജ്, ശരത് കുമാർ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു, പ്രഭു, ജയസുധ, ഷാം, തെലുങ്ക് നടൻ ശ്രീകാന്ത്, യോഗി ബാബു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

K editor

Read Previous

മധ്യപ്രദേശിൽ ക്ലാസില്‍ കുടചൂടി കുട്ടികള്‍; നിലത്തിരുന്ന് പഠനം

Read Next

നീരജിന് പകരം സിന്ധു; കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പി വി സിന്ധു ഇന്ത്യന്‍ പതാകയേന്തും