നരബലി കേസ്; മുഹമ്മദ് ഷാഫി പണയം വച്ച സ്വർണാഭരണങ്ങൾ കണ്ടെടുത്തു

കൊച്ചി: കൊച്ചിയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫി പണയം വെച്ച പത്മയുടെ സ്വർണാഭരണങ്ങൾ പൊലീസ് കണ്ടെടുത്തു. മുഹമ്മദ് ഷാഫിയെ സ്ഥാപനത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷമാണ് പൊലീസ് സ്വർണാഭരണങ്ങൾ കണ്ടെടുത്തത്. പത്മയുടെ 39 ഗ്രാം സ്വർണാഭരണങ്ങൾ ഷാഫി പണയം വച്ചിരുന്നു.

ഒരു ലക്ഷത്തി പതിനായിരം രൂപയാണ് സ്വർണം പണയപ്പെടുത്തി മുഹമ്മദ് ഷാഫി ഇവിടെ നിന്ന് വാങ്ങിയത്. 40,000 രൂപ ഭാര്യയ്ക്ക് നൽകിയതായി മുഹമ്മദ് ഷാഫി പൊലീസിനോട് പറഞ്ഞു. മുഹമ്മദ് ഷാഫിയെ തെളിവെടുപ്പിന് കൊണ്ടുവരുന്നതിന് മുമ്പ് വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. ഇയാളുടെ ഡിഎൻഎ സാമ്പിൾ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് പൊലീസ് ശേഖരിച്ചിട്ടുണ്ട്.

Read Previous

മന്ത്രിമാരെക്കൊണ്ട് ഗവര്‍ണറെ വിരട്ടി വരുതിയിലാക്കാൻ ശ്രമിക്കുന്നു: വി. മുരളീധരൻ

Read Next

എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ്; 96 ശതമാനം വോട്ടുകൾ രേഖപ്പെടുത്തി