ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: നെഹ്റു ട്രോഫി വള്ളംകളി കാണാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണം നിരസിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീരുമാനത്തില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘മാതുലനൊട്ട് വന്നതുമില്ല ഉള്ള മാനവും പോയി’ എന്നായിരുന്നു വിമര്‍ശനം. ഫേസ്ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ വിമര്‍ശനം.
ഘടകകക്ഷി ബന്ധം കൂടുതല്‍ ഗാഢമാക്കുവാന്‍ മനക്കോട്ട കെട്ടിയാണ് തനിക്കും ഗവണ്മെന്റിനും രക്ഷാകവചം തീര്‍ക്കുന്ന അമിത് ഷായെ ഒന്ന് സുഖിപ്പിക്കാന്‍ വേണ്ടി നെഹ്റു ട്രോഫി വള്ളംകളിക്ക് ക്ഷണിച്ചത്.
കോണ്‍ഗ്രസ് മുക്ത ഭാരതം സ്വപ്നം കാണുന്ന അമിത് ഷായും മോദിയും കേരളത്തില്‍ ബി.ജെ.പിക്ക് ബദലായി മാത്രമേ സി.പി.ഐ.എമ്മിനെ കാണുന്നു എന്നുള്ള യാഥാര്‍ത്ഥ്യം ഇപ്പോഴും മുഖ്യമന്ത്രി മനസ്സിലാക്കിയിട്ടില്ലന്നും ചെന്നിത്തല പറഞ്ഞു.