ഇടപെട്ട് ഹൈക്കോടതി; പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസ് ഉണ്ടെന്ന് ഉറപ്പാക്കണം

കൊച്ചി: നിലയ്ക്കലിലും പമ്പയിലും കെ.എസ്.ആർ.ടി.സി ബസുകളിൽ കയറാനുള്ള തീർത്ഥാടകരുടെ തിരക്ക് വർധിച്ച സാഹചര്യത്തിൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി. പമ്പയിലും നിലയ്ക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പാക്കാൻ കോടതി നിർദ്ദേശിച്ചു. മുതിർന്ന പൗരൻമാർക്കും ഭിന്നശേഷിക്കാർക്കും ബസുകളിൽ കയറാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് പൊലീസ് ഉറപ്പാക്കണം.

ആദ്യം ബസിന്‍റെ മുൻവശത്തെ വാതിലിലൂടെ കയറാൻ അവരെ അനുവദിക്കണം. അതിനുശേഷം മാത്രമേ മറ്റ് യാത്രക്കാരെ പിൻ വാതിലിലൂടെ കയറാൻ അനുവദിക്കാവൂ. ഇന്ന് തന്നെ നടപടികൾ സ്വീകരിച്ച് തിങ്കളാഴ്ച റിപ്പോർട്ട് സമർപ്പിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

നിലയ്ക്കലിൽ നിന്ന് പമ്പയിലേക്ക് ആവശ്യത്തിന് കെ.എസ്.ആർ.ടി.സി ബസുകൾ ഇല്ലെന്ന് തീർത്ഥാടകർ കത്തിലൂടെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് സംബന്ധിച്ച് പത്തനംതിട്ട ജില്ലാ കളക്ടറും എസ്.പിയും വൈകിട്ട് നാലിനകം മറുപടി നൽകണമെന്ന് ദേവസ്വം ബെഞ്ച് നിർദ്ദേശിച്ചു. വൈകിട്ട് 4 മണിക്ക് തീർത്ഥാടകന്‍റെ പരാതി കോടതി പരിഗണിക്കുന്നതിനിടെയാണ് നിർദ്ദേശം നൽകിയത്.

Read Previous

ഡല്‍ഹി കലാപ കേസ്; ഉമര്‍ ഖാലിദിനെ കുറ്റവിമുക്തനാക്കി കോടതി

Read Next

ഹിന്ദുക്കള്‍ മക്കളെ നേരത്തെ വിവാഹം കഴിപ്പിക്കണം; വിവാദ പരാമർശം നടത്തി അസം നേതാവ്