ടോള്‍ പ്ലാസ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ട് ‘ദി ഗ്രേറ്റ് ഖാലി’

ചണ്ഡീഗഡ്: ഹിമാചൽ പ്രദേശിലെ സിർമൗറിലെ ഒരു ചെറിയ പട്ടണത്തിൽ നിന്ന് വന്ന ഗുസ്തിക്കാരനാണ് ദിലീപ് സിംഗ് റാണ എന്ന ‘ദി ഗ്രേറ്റ് ഖാലി’. ഡബ്ല്യുഡബ്ല്യുഇയിൽ പങ്കെടുത്ത ആദ്യ ഇന്ത്യക്കാരനാണ് ഖാലി.

പഞ്ചാബിലെ ലുധിയാനയിലെ ഒരു ടോൾ പ്ലാസയിലെ ജീവനക്കാരുമായി ഖാലി തർക്കിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. ടോൾ പ്ലാസ ജീവനക്കാർ തന്നെയാണ് വീഡിയോ പകർത്തിയത്.

തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടപ്പോൾ ടോൾ പ്ലാസ ജീവനക്കാരിൽ ഒരാളെ ഖാലി മർദ്ദിക്കുകയായിരുന്നുവെന്ന് ജീവനക്കാർ വീഡിയോയിൽ ആരോപിക്കുന്നു.
പാനിപ്പത്ത്-ജലന്ധർ ദേശീയപാതയിലാണ് സംഭവം.

Read Previous

സന്തോഷ് ട്രോഫിയിലെ അഖിൽ പ്രവീൺ ഇനി ഗോകുലം കേരളയിൽ

Read Next

ജാർഘണ്ഡില്‍ വിമാനത്താവളം ഉള്‍പ്പടെ 16,800 കോടിയിലധികം രൂപയുടെ പദ്ധതി മോദി ഉദ്ഘാടനം ചെയ്തു