ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
മലപ്പുറം: ധനമന്ത്രി കെഎൻ ബാലഗോപാലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ച സംഭവത്തിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ബാലഗോപാൽ രാജിവെച്ച് പോകേണ്ടി വരുമെന്നാണ് സുരേന്ദ്രൻ പറഞ്ഞത്.
ബാലഗോപാലിനെ എത്രയും വേഗം രാജിവെപ്പിക്കുന്നതാണ് പിണറായി വിജയന് നല്ലത്. അല്ലെങ്കിൽ ഭാവിയിൽ സർക്കാരിന് വലിയ തിരിച്ചടിയുണ്ടാകാൻ സാധ്യതയുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. ഗവർണർ എടുക്കുന്ന ഓരോ തീരുമാനവും നിയമപരമാണ്. മന്ത്രി ചെയ്തത് സത്യപ്രതിജ്ഞാ ലംഘനമാണ്. ഗവർണർക്കെതിരെ തെരുവിൽ പ്രതിഷേധിക്കുന്നത് നിയമപരമായി ചോദ്യം ചെയ്യാൻ കഴിയാത്തതുകൊണ്ടാണെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
യു.പി പരാമർശത്തിലൂടെ ധനമന്ത്രി കെ എൻ ബാലഗോപാലിലുള്ള പ്രീതി നഷ്ടമായെന്നും മന്ത്രിയെ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യമന്ത്രിക്ക് കത്തയച്ചത്. 18ന് കേരള സർവകലാശാലയിൽ നടന്ന പരിപാടിയിൽ നടത്തിയ പ്രസംഗമാണ് ഗവർണറെ പ്രകോപിപ്പിച്ചത്. ഗവർണറുടെ പ്രതിച്ഛായ തകർക്കാനും ഗവർണറുടെ ഓഫീസിന്റെ അന്തസ്സ് തകർക്കാനുമാണ് ബാലഗോപാൽ ശ്രമിച്ചതെന്നും കത്തിൽ പറയുന്നു. ബാലഗോപാൽ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും കത്തിൽ ആരോപിക്കുന്നു.