ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് തെലങ്കാന സർക്കാർ. ബജറ്റിന് അനുമതി തേടിയുള്ള ഫയലുകൾ ജനുവരി മൂന്നാം വാരം തന്നെ ഗവർണറുടെ ഓഫീസിലേക്ക് അയച്ചിരുന്നു.
എന്നാൽ അനുമതി നൽകാൻ ഗവർണർ തമിഴിസൈ സൗന്ദരരാജൻ ഇതുവരെ തയ്യാറാകാത്തതിനാലാണ് കോടതിയെ സമീപിച്ചത്. വെള്ളിയാഴ്ചയാണ് ബജറ്റ് അവതരണം. അതേസമയം ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഗവർണറുടെ ഓഫീസ് തേടി. ബജറ്റിന് മുമ്പുള്ള പ്രസംഗത്തിന്‍റെ പകർപ്പും ഗവർണറുടെ ഓഫീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
ധനമന്ത്രി ടി. ഹരീഷ് റാവുവാണ് ബജറ്റ് അവതരിപ്പിക്കേണ്ടത്. ബജറ്റ് അവതരണത്തിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ ഇക്കാര്യത്തിൽ രാജ്ഭവനിൽ നിന്ന് വ്യക്തതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ബഡ്ജറ്റ് അംഗീകരിക്കേണ്ടത് ഗവർണറുടെ ഭരണഘടനാപരമായ കടമയാണെന്നും ബജറ്റ് അംഗീകരിച്ചില്ലെങ്കിൽ ഭരണഘടനാ പ്രതിസന്ധിയുണ്ടാകുമെന്ന് കോടതിയെ അറിയിക്കാനാണ് സർക്കാർ നീക്കം.