ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: വിഴിഞ്ഞത്തെ തീരദേശവാസികളെ വികസനത്തിന്‍റെ പേരിൽ കൈവിടരുതെന്ന് സീറോ മലബാർ സഭ അൽമായ ഫോറം. പദ്ധതി നടപ്പാക്കണമെന്ന സർക്കാരിന്റെ പിടിവാശി നീതീകരിക്കാനാവില്ല. സ്ഥിരം മത്സ്യത്തൊഴിലാളികൾ വികസന പദ്ധതികൾക്കായി കുടിയൊഴിക്കപ്പെടുകയാണ്. അവരുടെ ജീവൻമരണ പോരാട്ടത്തെ അസഹിഷ്ണുതയോടെയാണ് സർക്കാർ നേരിടുന്നത്.
തിരുവനന്തപുരം ആർച്ച് ബിഷപ്പ്, സഹായ മെത്രാൻ എന്നിവർക്കെതിരെ ഒരു കാരണവുമില്ലാതെ കേസെടുത്തത് അപലപനീയമാണെന്ന് സീറോ മലബാർ സഭ അൽമായ ഫോറം പ്രസ്താവനയിൽ പറഞ്ഞു.