ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: കേരളത്തിലെ എൽഡിഎഫ് സർക്കാർ വാഗ്ദാന ലംഘനത്തിന്‍റെ ഘോഷയാത്രയാണ് നടത്തുന്നതെന്ന് കെ.പി.സി.സി പ്രസിഡന്‍റ് കെ.സുധാകരൻ എം.പി. കേരള എൻജിഒ അസോസിയേഷന്‍റെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥവൃന്ദത്തിന്റെ മൗലികാവകാശങ്ങൾ പരിഗണിക്കാനുള്ള മര്യാദ ഇടതുസർക്കാർ കാണിക്കുന്നില്ല. അണികൾക്ക് പോലും സി.പി.എം നേതൃത്വത്തിൽ വിശ്വാസമില്ല. തൊഴിലാളി വർഗ പാർട്ടിയെന്ന് അവകാശപ്പെടുന്ന സി.പി.എം ജീവനക്കാരുടെ അവകാശങ്ങൾ ഹനിക്കുകയാണ്. ഈ ഭരണത്തിൽ, സർക്കാർ ജീവനക്കാർക്ക് നീതി ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടു. ജീവനക്കാരുടെ ന്യായമായ ആവശ്യങ്ങൾക്കെതിരെ സർക്കാർ കണ്ണടയ്ക്കുകയാണെന്നും സുധാകരൻ പറഞ്ഞു.
മെഡിസെപ് പദ്ധതി പോലും തട്ടിപ്പാണ്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും ഉദ്യോഗാർഥികളും വഞ്ചിക്കപ്പെട്ടു. പി.എസ്.സിയും സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങളും പൂർണ്ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടു. സി.പി.എം നേതാക്കളുടെ ബന്ധുക്കൾക്ക് ജോലി നൽകുന്നു. പക്ഷപാതപരമായാണ് സർക്കാർ പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയും ഗവർണറും ഇപ്പോൾ പരസ്പരം വിലപേശൽ നടത്തിയ ശേഷം വ്യാജ ഏറ്റുമുട്ടലിൽ ഏർപ്പെട്ടിരിക്കുകയാണ്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും കയ്യിലെ കളിപ്പാവയാണ് ഗവർണർ എന്നും സുധാകരൻ പറഞ്ഞു.