​ഗുരുതരപരിക്കേറ്റ് സഹായത്തിന് അപേക്ഷിച്ച് പെൺകുട്ടി; ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിച്ച് ദൃക്‌സാക്ഷികൾ

ലക്നൗ: ഗുരുതരമായി പരിക്കേറ്റ് സഹായമഭ്യർഥിച്ച പെൺകുട്ടിയുടെ വാക്കുകൾ കേൾക്കാൻ തയ്യാറാകാതെ മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്ന തിരക്കിൽ നാട്ടുകാർ. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ 13 വയസുകാരി സഹായം അഭ്യർത്ഥിച്ചെങ്കിലും ആരും മുന്നോട്ട് വന്നില്ല. ഒടുവിൽ പെൺകുട്ടിയെ പൊലീസ് ആണ് ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി സംശയിക്കുന്നു. ഒക്ടോബർ 23ന് നടന്ന സംഭവത്തിന്‍റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ദൃശ്യങ്ങളിൽ, രക്തം പുരണ്ട കൈകൾ കൊണ്ട് പെൺകുട്ടി സഹായം അഭ്യർത്ഥിക്കുന്നത് കാണാം. എന്നാൽ ചുറ്റും നിൽക്കുന്ന ആളുകൾ അത് ശ്രദ്ധിക്കാതെ മൊബൈലിൽ ചിത്രീകരിക്കുകയാണ്. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയിൽ കേസെടുത്തു. എന്നാൽ സംഭവത്തിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. 

Read Previous

മോന്‍സണ്‍ മാവുങ്കലിന്റെ ചേര്‍ത്തലയിലെ വീട് കണ്ടുകെട്ടി

Read Next

എല്‍ദോസിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്