ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പൊതുസമ്മേളനത്തിൻ്റെ കീഴ്‍വഴക്കം ലംഘിച്ച് സിപിഐ. സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ പൊതുസമ്മേളനം അറിഞ്ഞില്ല. പരിപാടികളെക്കുറിച്ച് ഡി രാജയെ അറിയിച്ചിരുന്നില്ല. പൊതുസമ്മേളനം ഉണ്ടെന്ന് മാധ്യമങ്ങളിലൂടെയാണ് അദ്ദേഹം അറിഞ്ഞത്.
പതിവിലും കൂടുതൽ ആകാംക്ഷക്കും ഉൾപാർട്ടി കലഹങ്ങൾക്കും ഇടയിലാണ് ഇത്തവണത്തെ സി.പി.ഐ സംസ്ഥാന സമ്മേളനത്തിന് കളമൊരുങ്ങിയത്. സംസ്ഥാന സെക്രട്ടറിക്കസേരയിൽ രണ്ട് ടേം പൂർത്തിയാക്കിയ കാനം രാജേന്ദ്രൻ സ്ഥാനമൊഴിയണമെന്ന ആവശ്യം മുതൽ സംസ്ഥാന നേതൃത്വം ഏർപ്പെടുത്തിയ പ്രായപരിധിയായ 75 വയസിൽ വരെ തർക്കം നിലനിൽക്കുന്നതിനിടെയാണ് സമ്മേളനം ചേരുന്നത്. പാർട്ടി അംഗങ്ങളുടെ പ്രായപരിധി ഒരു മാർഗനിർദേശം മാത്രമാണെന്ന് ഡി രാജ പറഞ്ഞു. പ്രായപരിധി മാനദണ്ഡം എന്ന നിർദ്ദേശം സംസ്ഥാനങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐയിലെ വിഭാഗീയ വിഷയങ്ങളെ കുറിച്ച് പ്രതികരിക്കാൻ ദേശീയ ജനറൽ സെക്രട്ടറി തയ്യാറായില്ല. സംസ്ഥാന നേതാക്കളുമായി സംസാരിച്ചതിന് ശേഷം മാത്രമേ അഭിപ്രായം പറയാൻ കഴിയൂ എന്നായിരുന്നു ഡി രാജയുടെ പ്രതികരണം.